
കൊല്ലം: ആധാരം എഴുത്ത് അസോസിയേഷൻ സംസ്ഥാന സമ്മേളനം നാളെ മുതൽ 14 വരെ കൊല്ലം കേശവ മെമ്മോറിയൽ ടൗൺ ഹാളിൽ നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു. നാളെ രാവിലെ മന്ത്രി വി.എൻ. വാസവൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് കെ.ജി. ഇന്ദുകലാധരൻ അദ്ധ്യക്ഷനാകും. പി.സി. വിഷ്ണുനാഥ് എം.എൽ.എ പ്രതിഭകളെ ആദരിക്കും. ഉച്ചയ്ക്ക് 2ന് ട്രേഡ് യൂണിയൻ സമ്മേളനം ഐ.എൻ.ടി.യു.സി ദേശീയ പ്രസിഡന്റ് ആർ. ചന്ദ്രശേഖരനും വൈകിട്ട് 5ന് സാംസ്‌കാരിക സമ്മേളനം കെ.ബി.ഗണേശ് കുമാർ എം.എൽ.എയും ഉദ്ഘാടനം ചെയ്യും. 13ന് പ്രതിനിധി സമ്മേളനം പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും 14ന് രാവിലെ വനിതാ സമ്മേളനം മന്ത്രി. ജെ. ചിഞ്ചുറാണിയും ഉദ്ഘാടനം ചെയ്യും. വൈകിട്ട് 3ന് ആശ്രാമം മൈതാനത്ത് നിന്ന് പ്രകടനം ആരംഭിക്കും. ടൗൺഹാളിൽ നടക്കുന്ന പൊതുസമ്മേളനം മന്ത്രി കെ.എൻ. ബാലഗോപാൽ ഉദ്ഘാടനം ചെയ്യും. കെ.ജി. ഇന്ദുകലാധരൻ, അസോ. സംസ്ഥാന ജനറൽ സെക്രട്ടറി എ.അൻസാർ, സ്വാഗത സംഘം ചെയർമാൻ പി. വേണുഗോപാലൻ നായർ, ജനറൽ കൺവീനർ ടി.വി. അനിൽ കുമാർ, പബ്ലിസിറ്റി കൺവീനർ എസ്. മുരളീധരൻപിള്ള എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.