pukasa-
പുരോഗമന കലാ സാഹിത്യ സംഘം നെടുവത്തൂർ ഏരിയാ കൺവെൻഷൻ ഡോ.സി. ഉദ്ഘാടനം ചെയ്യുന്നു.

എഴുകോൺ : പുരോഗമന കലാ സാഹിത്യ സംഘം നെടുവത്തൂർ ഏരിയാ കൺവെൻഷൻ എഴുകോൺ സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്നു.

ജില്ലാ സെക്രട്ടറി ഡോ.സി.ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്റ് ആർ. പ്രഭാകരൻ പിള്ള അദ്ധ്യക്ഷനായി. ഏരിയാ സെക്രട്ടറി മുന്നൂർ ഗോപാലകൃഷ്ണൻ പ്രവർത്തന റിപ്പോർട്ടും ജില്ലാ ജോ.സെക്രട്ടറി എഴുകോൺ സന്തോഷ് സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു.

എം.പി. മനേക്ഷ, കോട്ടാത്തല ശ്രീകുമാർ , അഡ്വ. സുരേന്ദ്രൻ കടയ്ക്കോട്, അനിൽ ഇരുമ്പനങ്ങാട് തുടങ്ങിയവർ പ്രസംഗിച്ചു.

വിവിധ മേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ച കലാകാരന്മാരെ ആദരിച്ചു.