ശാസ്താംകോട്ട: സമ്പൂർണ ഭരണഘടനാ സാക്ഷരത കാമ്പയിൻ
'ദി സിറ്റിസൺ 2022' ന്റെ പഞ്ചായത്തുതല ഉദ്ഘാടനം കോവൂർ കുഞ്ഞുമോൻ എം.എൽ.എ നിർവ്വഹിച്ചു. ശാസ്താംകോട്ട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ.ഗീത സമ്മേളനത്തിൽ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ആർ.അജയകുമാർ സ്വാഗതം പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അൻസർ ഷാഫി, തുണ്ടിൽ നൗഷാദ്, അനിൽ തുമ്പോടൻ, ഉഷാകുമാരി, പഞ്ചായത്ത് സെക്രട്ടറി രാജൻ ആചാരി, ശങ്കർ, സി.ഡി.എസ് ചെയർപേഴ്സൺ ജയശ്രീ തുടങ്ങിയവർ സംസാരിച്ചു. ഇതിനോടനുബന്ധിച്ച് നടന്ന ഘോഷയാത്രയിൽ ശാസ്താംകോട്ട ഗവ.ഹയർ സെക്കൻഡറി സ്ക്കൂളിലെ എൻ.എസ്.എസ്, എൻ.സി.സി, സ്‌കൗട്ട് ആൻഡ് ഗൈഡ്സ്, കുടുംബശ്രീ പ്രവർത്തകർ, ഹരിത കർമ്മ സേനാംഗങ്ങൾ, പഞ്ചായത്ത് ഭരണസമിതിയംഗങ്ങൾ, ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.