clapana
ക്ലാപ്പന ഗ്രാമപഞ്ചായത്ത് പതിനൊന്നാം വാർഡ് ഉപ തിരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് ഉദ്ഘാടനം യു.ഡി.എഫ് ജില്ലാ ചെയർമാൻ കെ. സി രാജൻ നിർവഹിക്കുന്നു

ഓച്ചിറ: ക്ലാപ്പന ഗ്രാമപഞ്ചായത്ത് പതിനൊന്നാം വാർഡിലെ

ഉപതിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം യു.ഡി.എഫ് ജില്ലാ ചെയർമാൻ കെ.സി.രാജൻ നിർവഹിച്ചു. ഇലക്ഷൻ കമ്മറ്റി ചെയർമാൻ എസ്.എം. ഇഖ്ബാൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ,​ കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ് ജി.ബിജു സ്വാഗതം പറഞ്ഞു. യു.ഡി.എഫ് സ്ഥാനാർഥി എസ്.വിക്രമൻ, ഡി.സി.സി വൈസ് പ്രസിഡന്റ് ചിറ്റൂമൂല നാസർ, ബ്ലോക്ക് കോൺഗ്രസ്‌ കമ്മറ്റി പ്രസിഡന്റ് നീളികുളം സദാനന്ദൻ, കെ.വി.സൂര്യകുമാർ, കാർഷിക കാടാശ്വാസ കമ്മിഷൻ അംഗം കെ.ജി.രവി തുടങ്ങിയവർ സംസാരിച്ചു. വാർഡ് പ്രസിഡന്റ് വി.അഭിജിത്ത് നന്ദി പറഞ്ഞു.