photo-
കെ.പി അബൂബക്കർ ഹസ്രത്ത്,​ മൈലക്കാട് ഷായിക്ക് നൽകി പുസ്‌തകം പ്രകാശനം ചെയ്യുന്നു

ശാസ്താംകോട്ട : അൻവാർശേരിയിൽ നടന്ന ഖതമുൽ ഖുർആൻ ദുആ സമ്മേളനത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ കൊട്ടുകാട് അബ്ദുൽ സലാം മുസ്‌ലിയാർ രചിച്ച വിജയം അദബിലൂടെ എന്ന പുസ്‌തകം പ്രകാശനം ചെയ്തു. കെ.പി അബൂബക്കർ ഹസ്രത്ത്,​ മൈലക്കാട് ഷായിക്ക് നൽകിയാണ് പ്രകാശനം നിർവ്വഹിച്ചത്. ടി.എ.മുഹമ്മദ് ബിലാൽ ഉദ്ഘാടനം ചെയ്തു.

പ്രിൻസിപ്പാൾ മുഹമ്മദ് ഷാഫി അമാനി അദ്ധ്യക്ഷത വഹിച്ചു. കുമ്മനം നിസാമുദ്ദീൻ അസ്ഹരി മുഖ്യ പ്രഭാഷണം നടത്തി.മുജീബ് റഹ്മാൻ മൗലവി സംസാരിച്ചു.