കൊല്ലം: ഫ്രാൻസിൽ 16ന് ആരംഭിക്കുന്ന ലോക സ്കൂൾ ജിംനാസൈഡ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന കൊല്ലം എസ്.എൻ ട്രസ്റ്റ് എച്ച്.എസ്.എസിലെ പത്താം ക്ളാസ് വിദ്യാർത്ഥിനി ലെന നോബർട്ടിന് അദ്ധ്യാപകരുടെയും വിദ്യാർത്ഥികളുടെയും നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. ഹെഡ്മിസ്ട്രസ് മിനിജ ആർ.വിജയൻ അദ്ധ്യക്ഷത വഹിച്ചു.