
കൊല്ലം: സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധിയിൽ അംഗമായിട്ടുള്ള ഏജന്റുമാരുടെയും വിൽപ്പനക്കാരുടെയും മക്കൾക്കുള്ള 2021 ലെ വിദ്യാഭ്യാസ സ്കോളർഷിപ്പ് വിതരണം ചെയ്തു. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങ് മേയർ പ്രസന്ന ഏണസ്റ്റ് ഉദ്ഘാടനം ചെയ്തു. 125 വിദ്യാർത്ഥികൾക്കാണ് സ്കോളർഷിപ്പ് വിതരണം ചെയ്തത്. കോർപ്പറേഷൻ കന്റോൺമെന്റ് ഡിവിഷൻ കൗൺസിലർ അഡ്വ. എ.കെ.സവാദ് അദ്ധ്യക്ഷനായി. ജില്ലാ ഭാഗ്യക്കുറി ഓഫീസർ കെ.സലീനബീവി, ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസർ പി.ക്രിസ്റ്റഫർ, വിവിധ ട്രേഡ് യൂണിയൻ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.