കൊല്ലം: കൊല്ലം - ചെങ്കോട്ട പാതയിൽ പാലങ്ങളുടെയും മേൽപ്പാലങ്ങളുടെയും നിർമ്മാണത്തിനുള്ള പ്രാഥമിക നടപടികൾ പുരോഗമിക്കുകയാണെന്ന് മന്ത്രി കെ.എൻ. ബാലഗോപാൽ.
കൊട്ടാരക്കര റെസ്റ്റ് ഹൗസിൽ വിവിധ വകുപ്പുകളുടെ മേധാവിമാരുമായി നടത്തിയ പദ്ധതി നിർവഹണ പുരോഗതി അവലോകന യോഗത്തിൽ അദ്ധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. കിഫ്ബിയുടെ ഫണ്ട് വിനിയോഗിക്കുന്ന രണ്ട് പാലങ്ങളുടെ നിർമ്മാണത്തിനും തയ്യാറെടുപ്പുകളായി.
കൊട്ടാരക്കര റിംഗ് റോഡ് ഉടൻ പൂർത്തീകരിക്കും. ജനങ്ങളെ നേരിട്ട് ബാധിക്കുന്ന വികസന പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കും. മഴക്കാലമെത്തും മുമ്പേ റോഡുകളിലെ കുഴികളടയ്ക്കാൻ ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദേശം നൽകി. കൊട്ടാരക്കരയിൽ പുതിയ വിദ്യാഭ്യാസ സമുച്ചയ നിർമ്മാണത്തിനുള്ള നടപടികളും അതിവേഗത്തിൽ പുരോഗമിക്കുകയാണെന്ന് മന്ത്രി വ്യക്തമാക്കി.