കൊട്ടാരക്കര: ചിരട്ടകോണം പാലമുക്ക് ഗവ. ഐ.ടി.ഐയിൽ കൂടുതൽ കോഴ്സുകൾ അനുവദിക്കണമെന്ന് സി.പി.ഐ വെട്ടിക്കവല ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു.പട്ടികജാതി പട്ടിക വർഗ വകുപ്പിന്റെ കീഴിലുള്ള ഈ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനത്തിൽ മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങളാണ് ഉള്ളത്. ഇവിടെ കൂടുതൽ ട്രേഡ് കോഴ്സുകൾ അനുവദിച്ചാൽ പട്ടികജാതി പട്ടിക വർഗ വിഭാഗത്തിലെ കുട്ടികൾക്ക് ഏറെ പ്രയോജനകരമാകുമെന്ന് ലോക്കൽ കമ്മിറ്റി ചൂണ്ടിക്കാട്ടി. കെ.സുരേന്ദ്രൻ നഗറിൽ നടന്ന സമ്മേളനം സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം കെ.ശിവശങ്കരൻ നായർ ഉദ്ഘാടനം ചെയ്തു.സി.പി.ഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം ജി.ആർ,രാജീവൻ കുന്നിക്കോട് മണ്ഡലം സെക്രട്ടറി എം.നൗഷാദ് മണ്ഡലം സെക്രട്ടേറിയറ്റ് അംഗങ്ങളായ എം.അജിമോഹൻ, ആർ.അജികുമാർ, ബി.അജിത്കുമാർ, ടി.എസ്. ജയചന്ദ്രൻ എന്നിവർ സംസാരിച്ചു ഭാരവാഹികളായി എസ്.അജികുമാർ ( സെക്രട്ടറി), രാഹുൽ രാജീവ്( ജോയിന്റ് സെക്രട്ടറി )എന്നിവരങ്ങുന്ന 13 അംഗ കമ്മിറ്റിയെ തിരഞ്ഞെടുത്തു.