photo
ഭരണഘടനാ സാക്ഷരതയുടെ ഭാഗമായി ഏരൂർ ഗ്രാമപഞ്ചാത്തിൽ നടന്ന കലാപ്രചരണ ജാഥയുടെ ഉദ്ഘാടനം പാണയത്ത് മുൻ മന്ത്രി കെ. രാജു നിർവ്വഹിക്കുന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റ്റി. അജയൻ, ജില്ലാ പഞ്ചായത്ത് അംഗം അംബികാകുമാരി, ജി. അജിത്ത് തുടങ്ങിയവർ സമീപം

അഞ്ചൽ: ഏരൂർ ഗ്രാമപഞ്ചായത്തിലെ എല്ലാ കുടുംബങ്ങളിലെയും പത്ത് വയസിന് മുകളിൽ പ്രായമുള്ള ആളുകളെ ഭരണഘടനാ സാക്ഷരരാക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി കലാപ്രചാരണ ജാഥ സംഘടിപ്പിച്ചു. പാണയത്ത് നടന്ന ചടങ്ങിൽ ജാഥയുടെ ഉദ്ഘാടനം മുൻ മന്ത്രി കെ. രാജു നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. അജയൻ അദ്ധ്യക്ഷനായി. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ രാജി, വൈസ് പ്രസിഡന്റ് ചിന്നുവിനോദ്, ജില്ലാ പഞ്ചായത്ത് അംഗം അംബികാകുമാരി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ജി. അജിത്, ഷൈൻ, ഡോൺ വി. രാജ്, വിഷ്ണു, പ്രസന്നാ ഗണേഷ്, സുജിത, മഞ്ജു ലേഖ തുടങ്ങിയവർ പങ്കെടുത്തു. പ്രചാരണ ജാഥയുടെ സമാപനസമ്മേളനംകശുഅണ്ടി വികസന കോർപ്പറേഷൻ ചെയ‌മാൻ എസ്. ജയമോഹൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തുതല ഭരണഘടനാ സാക്ഷരതാ ഉദ്ഘാടനം 16 ന് നടക്കുമെന്ന് പ്രസിഡന്റ് ടി. അജയൻ പറഞ്ഞു.