photo-
അഡ്വ. ജി. ശശി അനുസ്മരണ സമ്മേളനം പി. സന്തോഷ് കുമാർ എം .പി ഉദ്ഘാടനം ചെയ്യുന്നു

പോരുവഴി: ശൂരനാട് വടക്ക് ആനയടി അഡ്വ.ജി.ശശി ഫൗണ്ടേഷന്റെയും സമന്വയ ഗ്രന്ഥശാലയുടെയും നേതൃത്വത്തിൽ സി.പി.ഐ നേതാവും

ബ്ലോക്ക് പഞ്ചായത്ത് മുൻ അംഗവുമായിരുന്ന അഡ്വ.ജി.ശശിയുടെ ആറാമത് ചരമവാർഷികത്തിൽ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം അഡ്വ.പി.സന്തോഷ് കുമാർ എം.പി ഉദ്ഘാടനം ചെയ്തു.

കെ.ഓമനക്കുട്ടൻ അദ്ധ്യക്ഷനായി. കോവൂർ കുഞ്ഞുമോൻ എം.എൽ. എ, അഡ്വ.ജി.ലാലു,​ എം.ശിവശങ്കരപ്പിള്ള, എസ്.വേണുഗോപാൽ, ആർ.എസ്. അനിൽ, പി.ബി.സത്യദേവൻ, ആർ. അജയകുമാർ, എസ്. അജയൻ, ആർ. സുന്ദരേശൻ, സി.രാജേഷ് കുമാർ, എസ്.അനിൽ, ജി. അഖിൽ എന്നിവർ സംസാരിച്ചു. കെ.ഗോപിക്കുട്ടൻ സ്വാഗതം പറഞ്ഞു. രാവിലെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി.