പാരിപ്പള്ളി: ഡെങ്കിപ്പനിക്കെതിരെ ബോധവത്കരണവുമായി അമൃതയിലെ സ്റ്റുഡന്റ് പൊലീസ് കേഡറ്റിന്റെയും പാരിപ്പള്ളി പ്രാഥമിക ആരോഗ്യകേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ ബോധവത്കരണം നടത്തി.
നാലു ടീമുകളായി തിരിഞ്ഞ് കോട്ടയ്ക്കേറം, കടമ്പാട്ടുകോണം, ചാവർകോട്, എഴിപ്പുറം എന്നീ വാർഡുകളിലെ മുന്നൂറോളം വീടുകൾ സന്ദർശിച്ചു. ഒരോ വീട്ടിലും കൊതുകിന്റെ ഉറവിട നശീകരണം, ബോധവത്കരണം, ലഘുലേഖ വിതരണം എന്നിവ നടത്തി .
രാവിലെ പാരിപ്പള്ളി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ഡോ. പ്രശാന്ത് ഉദ്ഘാടനം നിർവഹിച്ചു. ജൂനിയർ എച്ച്.ഐ ചിത്ര, സി.പി.ഒമാരായ എ. സുഭാഷ് ബാബു, ബിന്ദു, രാജേഷ് B, ബിന്ദു, ആശ വർക്കർമാരായ ഇർജിത, ഉഷ, അജി, അനിത തുടങ്ങിയവർ നേതൃത്യം നൽകി