vanitha-
വനിത ശിശു വികസന വകുപ്പ് കരുനാപ്പള്ളി കെ എസ് ആർ ടി സി ബസ് സ്റ്റാൻഡിൽ സ്ഥാപിച്ച മുലയൂട്ടൽ കേന്ദ്രം മുനിപ്പൽ ചെയർമാൻ കോട്ടയിൽ രാജു ഉദ്ഘാടനം ചെയ്യുന്നു

കരുനാഗപ്പള്ളി: സമ്പുഷ്ടകേരളത്തിനായി സമ്പൂർണ മുലയൂട്ടൽ പദ്ധതിയുടെ ഭാഗമായി വനിതശിശുവികസനവകുപ്പ്,​ ഐ.സി.ഡി.എസ് കരുനാഗപ്പള്ളി കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ സ്ഥാപിച്ച മുലയൂട്ടൽ കേന്ദ്രം മുനിസിപ്പൽ ചെയർമാൻ കോട്ടയിൽ രാജു ഉദ്ഘാടനം ചെയ്തു. കരുനാഗപ്പള്ളി ശിശു വികസന ഓഫീസർ എൽ.ബിജി, കെ.എസ്.ആർ.ടി.സി ജനറൽ കൺട്രോളിംഗ്‌ ഇൻസ്പെക്ടർ കെ.വി.അനിൽകുമാർ എന്നിവർ സംസാരിച്ചു.