കൊല്ലം: പരിചയത്തിന്റെ പേരിൽ വാങ്ങിക്കൊണ്ട് പോയ വാഹനം പലർക്കായി പണയം വച്ച് ചതിച്ചയാളെ കിളികൊല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ ചെങ്ങന്നൂർ പാണ്ടനാട് വാടകയ്ക്ക് താമസിക്കുന്ന അരുൺകുമാറാണ് (36) പിടിയിലായത്.
അരുൺകുമാർ മങ്ങാട് സ്വദേശിനിയായ ഹുസൈബാ ബീവിയുടെ ഇന്നോവ കാർ വ്യക്തിപരമായ ആവശ്യങ്ങൾക്കെന്ന് പറഞ്ഞ് വാങ്ങിയിരുന്നു. പിന്നീട് വാഹനം പന്തളത്ത് എത്തിച്ച് പലർക്കായി വാടകയ്ക്ക് കൊടുത്തും വാഹനം പണയം വയ്ക്കുന്ന ലോബികൾക്ക് കൈമാറുകയുമായിരുന്നു.
പിന്നീട് കാർ തിരിച്ചെടുക്കാനെത്തിയ ഹുസൈബ ബീവിയോട് വാഹനം പണയം വച്ചിരിക്കുകയാണെന്നും തിരിച്ചെടുക്കാൻ വൻതുക ആവശ്യപ്പെടുകയും ചെയ്തു. ഇവരുടെ പരാതിയിൽ വിശ്വാസവഞ്ചനയ്ക്കും ചതിക്കും രജിസ്റ്റർ ചെയ്ത കേസിലാണ് പ്രതി പിടിയിലായത്.