കരുനാഗപ്പള്ളി: കരുനാഗപ്പള്ളി കേന്ദ്രമാക്കി പ്രവർത്തനം ആരംഭിച്ച മഹാരാജാസ് എഡ്യൂക്കേഷണൽ സർവ്വീസ് സൊസൈറ്റിയുടെ ഉദ്ഘാടനം സി.ആർ.മഹേഷ് എം.എൽ.എ നിർവഹിച്ചു. സൊസൈറ്റി പ്രസിഡന്റ് ഡോ.രാധാകൃഷണപിള്ള അദ്ധ്യക്ഷനായി. വിജയകുമാർ മുഖ്യാതിഥിയായിരുന്നു. സമാന്തര വിദ്യാഭ്യാസ രംഗത്തെ അരനൂറ്റാണ്ടിന്റെ മികച്ച സേവനത്തിന് ഓച്ചിറ ബ്ലോക്ക് പഞ്ചായത്തംഗം അഡ്വ.സുധീർ കാരിക്കൽ ഇംപീരിയിൽ സിദ്ധിക്കിനെ ആദരിച്ചു. കൗൺസിലർമാരായ ഡോ.മീന, റെജി പ്രഭാകർ എന്നിവർ സംസാരിച്ചു. ആർ.സനജൻ സ്വാഗതവും അഡ്വ.സാഗർ റഹിം നന്ദിയും പറഞ്ഞു. ആക്സിസ് ഇന്ത്യ ട്രയ്‌നർമാരായ റിയാസ് ബിൻ ഉബൈദ്, ബാസിത് ആൽവി എന്നിവർ ക്ലാസ്സുകൾ നയിച്ചു.