കരുനാഗപ്പള്ളി: ബോയ്‌സ് ഹയർസെക്കൻഡറി സ്‌കൂളിൽ നിന്ന് വിരമിക്കുന്ന പ്രിൻസിപ്പാൾ ബി.ഉഷ, പ്രഥമാദ്ധ്യാപിക മേരി ടി.അലക്സ് അദ്ധ്യാപികമാരായ എൻ.ശോഭ, എ.കബീർകുട്ടി എന്നിവർക്ക് സ്‌കൂൾ പി.ടി.എ യുടെ ആഭിമുഖ്യത്തിൽ ഉപഹാരങ്ങൾ നൽകി ആദരിച്ചു. സമ്മേളനം ഡോ.സി.ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് അനിൽ ആർ.പാലവിള അദ്ധ്യക്ഷത വഹിച്ചു. ഷിഹാബ് എസ്.പൈനുംമൂട്, സ്‌കൂൾ മനേജർ വി.രാജൻപിള്ള, ഹെഡ്മിസ്ട്രസ് രശ്മിദേവി, അനന്തൻപിള്ള, കെ.ബിജു എന്നിവർ സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി ജെ.പി.ജയലാൽ സ്വാഗതവും ജയകുമാർ നന്ദിയും പറഞ്ഞു.