കൊല്ലം: മേവറി- കാവനാട് റോഡിൽ എ.ആർ ക്യാമ്പിന് മുന്നിൽ വാട്ടർ അതോറിട്ടിയുടെ പൈപ്പ് ലൈൻ പൊട്ടി. റോഡിന് കുറുകെ ഞാങ്കടവ് പദ്ധതിയുടെ പൈപ്പിടാൻ കുഴിക്കുന്നതിനിടയിൽ ആനന്ദവല്ലീശ്വരത്ത് നിന്നു വിവിധ ടാങ്കുകളിലേക്ക് വെള്ളമെത്തിക്കുന്ന പഴയ പൈപ്പ് പൊട്ടുകയായിരുന്നു. ഇന്നലെ രാവിലെയാണ് പൊട്ടിയത്. രാത്രി വൈകിയും അറ്റകുറ്റപ്പണി പുരോഗമിക്കുകയാണ്. പൂർത്തിയായില്ലെങ്കിൽ നഗരത്തിൽ ഇന്ന് ഭാഗികമായി കുടിവെള്ള വിതരണം മുടങ്ങും.