തഴവ: കരുനാഗപ്പള്ളി എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ രണ്ട് കേസുകളിലായി 350 ലിറ്റർ കോടയും ഏഴര ലിറ്റർ മദ്യവും പിടികൂടി. തഴവ തെക്കുംമുറി മേക്ക് പ്രസാദ് ഭവനിൽ പ്രസാദിന്റെ വീട്ടിൽ നിന്ന് 350 ലിറ്റർ കോടയും 5 ലിറ്റർ ചാരയവും വാറ്റ് ഉപകരണങ്ങളും തഴവ തെക്കുംമുറി കിഴക്ക് പ്രിയ ഭവനിൽ മോഹനൻ ബൈക്കിൽ കടത്തിക്കൊണ്ടുവരികയായിരുന്ന ഏഴര ലിറ്റർ മദ്യവുമാണ് പിടികൂടിയത്. പ്രസാദിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. മോഹനന്റെ പേരിൽ കേസെടുത്തു. എക്സൈസ് സർക്കിൾ ഇൻസ്പക്ടർ പി.ശിവപ്രസാദിന്റെ നേതൃത്വത്തിൽ പ്രിവന്റീവ് ഓഫീസർമാരായ പി.എ. അജയകുമാർ, എ.അജിത്കുമാർ, ഗ്രേഡ് പ്രിവന്റീവ് ഓഫീസർ ടി. സജുകുമാർ, സി.ഇ.ഒ മാരായ എസ്.സന്തോഷ്, ബി.ശ്രീകുമാർ ,എസ്.അനിൽകുമാർ എന്നിവരാണ് റെയ്ഡിന് നേതൃത്വം നൽകിയത്.