ravisankar

കൊല്ലം: ജീവനകലയുടെ ആചാര്യൻ ശ്രീ ശ്രീ രവിശങ്കറിന്റെ 66 -ാം ജന്മദിനാഘോഷം നാളെ ജില്ലയിലെ 40 ആർട്ട് ഒഫ് ലിവിംഗ് സെന്ററുകളിൽ നടക്കും. ജില്ലാതല ആഘോഷം തോപ്പിൽ കടവിലെ ആർട്ട് ഒഫ് ലിവിംഗ് ആശ്രമത്തിൽ വൈകിട്ട് 5ന് നടക്കും.

ബ്രഹ്മചാരി വിശ്വതേജിന്റെ നേതൃത്വത്തിൽ ഗുരുപൂജ, ധ്യാനം, സത്സംഗം എന്നിവ ഉണ്ടാവും. 6ന് പൊതുസമ്മേളനം ഡോ. സുജിത്ത് വിജയൻപിള്ള എം.എൽ.എ ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ അനാഥാലയങ്ങൾക്കുള്ള സഹായ വിതരണം നടക്കും.

കൂട്ടിക്കട ആർട്ട് ഒഫ് ലിവിംഗ് സെന്ററിൽ നടത്തിവരുന്ന 'മാനവ സേവ മാധവസേവ' പദ്ധതിപ്രകാരമുള്ള സഹായവിതരണം മുഖത്തല ബ്ലോക്ക് പഞ്ചായത്ത് അംഗം ഷീല നിർവഹിക്കും. ആഘോഷങ്ങളുടെ ഭാഗമായി കേരളത്തിലാകമാനം ഒരുലക്ഷത്തോളം ഫലവൃക്ഷത്തൈകൾ നട്ട് പരിപാലിക്കുന്ന പദ്ധതിക്ക് രൂപം നൽകിയിട്ടുണ്ടെന്ന് വി.ഡി.എസ് ചെയർമാൻ വി.ആർ. ബാബുരാജ് അറിയിച്ചു. കേരള അപെക്സ് ബോഡി ട്രഷറർ ജി. പദ്മാകരൻ, ജില്ലാ ചെയർമാൻ ഏനാത്ത് രാജീവ്, സെക്രട്ടറി കെ.എസ്. അനിൽ, ആശ്രമം ചെയർമാൻ ഡോ. ജനാർദ്ദനൻ കുമ്പളത്ത്, ഹരികൃഷ്ണൻ, അനിൽ തോപ്പിൽ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.