clas-
ശ്രീനാരായണ സാംസ്കാരിക സമിതി മയ്യനാട് ഗ്രാമ സമിതിയുടെ ആഭിമുഖ്യത്തിൽ നടത്തിയ പ്രതിമാസ ക്ളാസിൽ പങ്കെടുത്ത കുട്ടികളും സമിതി അംഗങ്ങളും

കൊല്ലം: ശ്രീനാരായണ സാംസ്കാരിക സമിതി മയ്യനാട് ഗ്രാമ സമിതിയുടെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ ഉന്നമനത്തിനായി നടത്തുന്ന പ്രതിമാസ ക്ലാസിൽ ഐ.എഫ്.എസ് ദമ്പതികളായ വി.കെ. ഗോകുലും ആൻ മേരിയും വിദ്യാർഥികൾക്ക് മാർഗ്ഗനിർദ്ദേശങ്ങൾ നൽകി. ഇരുവരെയും സമിതി അനുമോദിച്ചു. ക്ലാസിൽ പ്രൊഫ. കെ. ശശികുമാർ, എൻജിനീയർ എം.എൽ. അനിതരൻ, സമിതി ജില്ലാ ജോ.സെക്രട്ടറി കെ. ബാലചന്ദ്രൻ, ട്രയിനർ അനിലാൽ വി.പട്ടത്താനം, സമിതി അംഗങ്ങൾ, വിദ്യാർത്ഥികൾ, രക്ഷിതാക്കൾ എന്നിവർ പങ്കെടുത്തു