കൊല്ലം: കേന്ദ്ര - സംസ്ഥാന സർക്കാരുകളുടേത് തൊഴിലാളി ദ്രോഹ സമീപനമാണെന്ന് അൺഓർഗനൈസ്ഡ് വർക്കേഴ്സ് ആൻഡ് എംപ്ലോയീസ് കോൺഗ്രസ് ദേശീയ അദ്ധ്യക്ഷനും മുൻ എം.പിയുമായ ഡോ. ഉദിത് രാജ് പറഞ്ഞു.
സംസ്ഥാന സ്പെഷ്യൽ കൺവെൻഷൻ കെ.പി.സി.സി ആസ്ഥാനത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മോദി ഭരണത്തിൽ തൊഴിലാളികൾക്ക് ലഭിക്കുന്നത് ദുരിതം മാത്രമാണ്. ഇന്ധന വില വർദ്ധനവും തിരിച്ചടിയായി. സർക്കാരുകളുടെ അവഗണനയ്ക്കെതിരെ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അൺ ഓർഗനൈസ്ഡ് വർക്കേഴ്സ് ആൻഡ് എംപ്ലോയീസ് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് സവിൻ സത്യൻ അദ്ധ്യക്ഷനായി. യു.ഡി.എഫ് കൺവീനർ എം.എം. ഹസൻ, കെ.പി.സി.സി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി ടി.യു. രാധാകൃഷ്ണൻ, വി.ടി. ബൽറാം എക്സ്.എം.എൽ.എ, വി. പ്രതാപചന്ദ്രൻ, അനിൽ ബോസ്, തൊടിയൂർ രാമചന്ദ്രൻ, കെ.എസ്. ഗോപകുമാർ, എം.എം. താഹ, കോളിയൂർ ദിവാകരൻ നായർ, ബോബൻ.ജി. നാഥ്, ബാബുജി പട്ടത്താനം, എം.ജി. ജയകൃഷ്ണൻ, എസ്. സുഭാഷ്, ജെ.എം. ഷൈജു, രതീഷ് കിളിത്തട്ടിൽ, ബിജു എബ്രഹാം, നഹാസ് പത്തനംതിട്ട, സി. രാജ്മോഹൻ, കെ.ബി. ഷഹാൽ, മംഗലത്ത് രാഘവൻ നായർ, മിൽട്ടൺ ഫെർണാണ്ടസ്, നജീബ് ഖാൻ, എൻ.എസ്. നുസൂർ, കാഞ്ഞിരംകുളം ശിവകുമാർ, നാവായിക്കുളം നടരാജൻ തുടങ്ങിയവർ പങ്കെടുത്തു.