കൊട്ടാരക്കര: എസ്.എൻ.ഡി.പി യോഗം കൊട്ടാരക്കര യൂണിയന്റെ കീഴിലുള്ള കാരുവേലിൽ ശിവമംഗലം ശാഖയിലെ ശിവഗിരി കുടുംബയൂണിറ്റ് അംഗങ്ങൾക്ക് വായ്പാവിതരണം നടത്തി. കൊട്ടാരക്കര താലൂക്ക് മൈക്രോ യൂണിറ്റ് സോഷ്യൽ വെൽഫെയർ സഹകരണ സംഘത്തിൽ നിന്നാണ് വായ്പ അനുവദിച്ചത്. സംഘം ഓഫീസിൽ നടന്ന ചടങ്ങിൽ കൊട്ടാരക്കര യൂണിയന്റെയും സഹകരണസംഘത്തിന്റെയും പ്രസിഡന്റായ സതീഷ് സത്യപാലൻ വായ്പ വിതരണോദ്ഘാടനം നിർവഹിച്ചു. യൂണിറ്റിലെ മുതിർന്ന അംഗം ശോഭ ഏറ്റുവാങ്ങി. ബോർഡ് മെമ്പർ അഡ്വ.എൻ.രവീന്ദ്രൻ, യൂണിയൻ കൗൺസിലർ ജയപ്രകാശ് കൈതയിൽ, സംഘം സെക്രട്ടറി ജി.ആത്മജ എന്നിവർ സംസാരിച്ചു. യൂണിറ്റിന് 5 ലക്ഷം രൂപയാണ് വായ്പയായി നൽകിയത്.