മയ്യനാട്: ലിറ്റററി റിക്രിയേഷൻ ക്ലബ് ഗ്രന്ഥശാല വയോജന വേദിയുടെ ആഭിമുഖ്യത്തിൽ കേന്ദ്ര സർക്കാർ മുതിർന്ന പൗരന്മാർക്ക് വേണ്ടി സാമൂഹ്യ നീതി വകുപ്പിന്റെ നേതൃത്വത്തിൽ ആരംഭിച്ച എൽഡർ ലൈൻ പദ്ധതിയുടെ വിശദാംശങ്ങൾ ഉൾപ്പെടുത്തി ക്ലാസ് സംഘടിപ്പിച്ചു. പ്രസിഡന്റ് കെ.ഷാജി ബാബു ഉദ്‌ഘാടനം ചെയ്തു. എൽ.ആർ.സി വയോജന വേദി കൺവീനർ രാജു കരുണാകരൻ അദ്ധ്യക്ഷത വഹിച്ചു. ഫീൽഡ് റെസ്പോൺസ് ഓഫീസർ എൽ. അശ്വതി ക്ലാസ് നയിച്ചു.എൽ.ആർ.സി സെക്രട്ടറി എസ്.സുബിൻ സ്വാഗതവും ജോയിന്റ് സെക്രട്ടറി വി.സിന്ധു നന്ദിയും പറഞ്ഞു. ചർച്ചയിൽ രംഗസുത്ത്, ഗിരി പ്രേം ആനന്ദ്, ബി.ഡിക്‌സൺ എന്നിവർ പങ്കെടുത്തു.