പരവൂർ: പരവൂർ നഗരസഭ ആരോഗ്യ വിഭാഗവും ഭക്ഷ്യസുരക്ഷാ വകുപ്പും സംയുക്തമായി ഇന്നലെ നടത്തിയ പരിശോധനയിൽ പരവൂർ മാർക്കറ്റിലും വിവിധ പ്രദശങ്ങളിലും നിന്ന് 25 കിലോ പഴകിയ മത്സ്യം പിടികൂടി നശിപ്പിച്ചു. ഫുഡ് ഇൻസ്പെക്ടർ സുജിത് പെരേര, സീനിയർ ഹെൽത്ത് ഇൻസ്പെക്ടർ എം.മനോജ്, ഹെൽത്ത് ഇൻസ്പെക്ടർ ആഷ്‌ലിൻ ഡിസിൽവ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ ധന്യ എസ്.ചന്ദ്രൻ, എസ്.ആർ.സരിൻ എന്നിവരടങ്ങുന്ന സ്ക്വാഡാണ് പരിശോധന നടത്തിയത്. വരും ദിവസങ്ങളിലും പരിശോധന ശക്തമാക്കുമെന്ന് സെക്രട്ടറി കെ.ആർ.അജി അറിയിച്ചു.