പുത്തൂർ : പുത്തൂർ കിഴക്കേ ചന്തയിലും ബിവറേജസ് ഔട്ട്ലെറ്റിന് മുന്നിലും പതിവായി മദ്യപിച്ച് ബഹളമുണ്ടാക്കി മറ്റുള്ളവരെ കൈയ്യേറ്റം ചെയ്യുന്നയാളെ പുത്തൂർ പൊലീസ് അറസ്റ്റു ചെയ്തു . കോട്ടാത്തല മൂഴിക്കോട് സ്വദേശി സന്തോഷാണ്(49) അറസ്റ്റിലായത്. വധശ്രമം , മോഷണം ഉൾപ്പെടെയുള്ള കേസുകളും ഇയാളുടെ പേരിലുണ്ടെന്ന് പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ സന്തോഷിനെ റിമാൻഡ് ചെയ്തു.