p
തേവലക്കര ഗ്രാമ പഞ്ചായത്ത് ഇനി ഞാൻ ഒഴുകട്ടെ

ചവറ : തേവലക്കര ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ഹരിതകേരള മിഷന്റെയും എം.ജി.എൻ.ആ‌ർ.ഇ.ജി.എസിന്റെയും സഹകരണത്തോടെ "ഇനി ഞാൻ ഒഴുകട്ടെ" പദ്ധതി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.സിന്ധു ഉദ്ഘാടനം ചെയ്തു. മൂന്നാം വാർഡിൽ ആലയിൽ തോട്ടിലെ നീരൊഴുക്ക് സുഗമമാക്കുന്ന പ്രവർത്തിയാണ് ചെയ്തത്. സംസ്ഥാന സർക്കാരിന്റെ നവകേരള കർമ്മ പദ്ധതിയുടെ ഭാഗമായുള്ളതാണിത്. വാർഡ് മെമ്പർ പ്രദീപ്കുമാർ അദ്ധ്യക്ഷനായി. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.ഫിലിപ്പ്, ജനപ്രതിനിധികളായ അനസ് നാത്തയ്യത്ത്, രാധാമണി, ഓമനക്കുട്ടൻപിള്ള, എം.എ.അൻവർ , അസി.സെക്രട്ടറി സജി, ഹരിത കേരള മിഷൻ ജില്ലാ ആർ.പി. ബീനാദയൻ, എം.ജി.എൻ.ആ‌ർ.ഇ.ജി.എസ് അസി.എൻജിനിയർ ഡ്രോജി തരകൻ, ഉദ്യോഗസ്ഥരായ മുഹ്സിന, മുഹമ്മദ് ഷാൻ, എസ്.ഇ.യു.എഫ് കോഡിനേറ്റർ ലൈജു എന്നിവർ സംസാരിച്ചു. 3