കൊല്ലം: ഭിന്നശേഷി വിഭാഗക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കേണ്ടത് സമൂഹത്തിന്റെ ഉത്തരവാദിത്തമാണെന്ന് സംസ്ഥാന ഭിന്നശേഷി കമ്മിഷണർ എസ്.എച്ച്.പഞ്ചാപകേശൻ പറഞ്ഞു. ഭിന്നശേഷിക്കാർക്ക് ജില്ലാ പഞ്ചായത്ത് അനുവദിച്ച സൈഡ് വീലോടു കൂടിയ സ്‌കൂട്ടറുകളുടേയും മോട്ടോറൈസ്ഡ് വീൽ ചെയറുകളുടേയും വിതരണം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സാം കെ.ഡാനിയേൽ അദ്ധ്യക്ഷത വഹിച്ചു. ഒരു കോടി ചെലവിൽ 100 പേർക്കാണ് സ്‌കൂട്ടറുകളും വീൽ ചെയറുകളും വിതരണം ചെയ്തത്. ജില്ലാ പഞ്ചായത്ത് അംഗങ്ങളായ സി. ബാൾഡുവിൻ,
ആർ. രശ്മി, സി.പി. സുധീഷ്‌കുമാർ, എസ്. സോമൻ, സുനിതാ രാജേഷ്, ജയശ്രീ വാസുദേവൻ പിള്ള, ജില്ലാ സാമൂഹ്യനീതി ഓഫീസർ സിജു ബെൻ തുടങ്ങിയവർ പങ്കെടുത്തു. സെക്രട്ടറി ബിനുൻ വാഹിദ് സ്വാഗതവും സീനിയർ സൂപ്രണ്ട് എ. കബീർദാസ് നന്ദിയും പറഞ്ഞു.