
കൊല്ലം: സംസ്ഥാനത്തെ തുറമുഖ വകുപ്പ് ജീവനക്കാർക്ക് ശമ്പളം നൽകാനുള്ള നടപടികൾ സർക്കാർ ഉടൻ സ്വീകരിക്കണമെന്ന് കേരള എൻ.ജി.ഒ അസോസിയേഷൻ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ബഡ്ജറ്റിൽ ശമ്പളത്തിന് ആവശ്യമായ തുക നീക്കിവയ്ക്കാതിരുന്നതാണ് ഈ അവസ്ഥയ്ക്ക് കാരണം. തുറമുഖ വകുപ്പ് മാരിടൈം ബോർഡാക്കിയപ്പോൾ ജീവനക്കാരെ സർക്കാർ മേഖലയിൽ നിലനിറുത്തിയിരുന്നു. എന്നാൽ ബഡ്ജറ്റിൽ പദ്ധതിയിതര ചെലവുകളിൽ തുക വകയിരുത്തിയിരുന്നില്ല. സർക്കാരിന് നിവേദനം നൽകിയെങ്കിലും നടപടി ഉണ്ടായില്ല. അസോ. ജില്ലാ പ്രസിഡന്റ് ജെ. സുനിൽജോസ് അദ്ധ്യക്ഷനായി.