
കൊല്ലം: എ.പി.ജെ അബ്ദുൾകലാം ടെക്‌നോളജിക്കൽ യൂണിവേഴ്‌സിറ്റിയുടെ കീഴിലുള്ള 'ബ്രിഡ്ജ് ഡിജിറ്റൽ ഡിവൈഡ്' എന്ന സ്‌കീമിന്റെ ഭാഗമായി ശ്രീബുദ്ധ കോളേജ് ഒഫ് എൻജിനിയറിംഗിംലെ എട്ട് വിദ്യാർത്ഥികൾക്ക് ലാപ്‌ടോപ്പുകൾ നൽകി. ശ്രീബുദ്ധ എഡ്യുക്കേഷണൽ സൊസൈറ്റി സെക്രട്ടറി പ്രൊഫ. വി. പ്രസാദ്, ട്രഷറർ എ. സുനിൽകുമാർ, ശ്രീബുദ്ധ കോളേജ് ഓഫ് എൻജിനിയറിംഗ് പ്രിൻസിപ്പൽ ഡോ. കെ. കൃഷ്ണകുമാർ എന്നിവർ പങ്കെടുത്തു.