കൊല്ലം: സഹകരണ മേഖലയെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ജനാധിപത്യ സഹകരണവേദി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കളക്ടറേറ്റിനു മുന്നിൽ സംഘടിപ്പിച്ച സഹകാരികളുടെ ധർണ സംസ്ഥാന ചെയർമാൻ കരകുളം കൃഷ്ണപിള്ള ഉദ്ഘാടനം ചെയ്തു. ജില്ലാ ചെയർമാൻ നെടുങ്ങോലം രഘു അദ്ധ്യക്ഷത വഹിച്ച. യു.ഡി.എഫ് ജില്ലാ ചെയർമാൻ കെ.സി. രാജൻ, കെ.പി.സി.സി ജനറൽ സെക്രട്ടറി ജി. പ്രതാപവർമ്മ തമ്പാൻ, ജില്ലാ കൺവീനർ തൊടിയൂർ രാമചന്ദ്രൻ, നേതാക്കളായ കല്ലട രമേശ്, അശോകൻ കുറുങ്ങപ്പള്ളി, ഓമക്കുട്ടൻപിള്ള, അൻസർ അസീസ്, രാധമ്മ, കോയിവിള രാമചന്ദ്രൻ, യൂസഫ് കുഞ്ഞ്, അമ്പാട്ട് അശോകൻ, മോഹൻബാബു, ഡി.സി.സി ഭാരവാഹികളായ കെ. കൃഷ്ണൻകുട്ടി നായർ, എസ്. വിപിനചന്ദ്രൻ, എൻ. ഉണ്ണിക്കൃഷ്ണൻ, എം.എം. സഞ്ജീവ് കുമാർ, കെ.ആർ.വി. സഹജൻ, കെ. രാജശേഖരൻ, ഏരൂർ സുഭാഷ്, പ്രസാദ് നാണപ്പൻ, എ. ശുഹൈബ്, കായിക്കര നവാബ്, കല്ലട വിജയൻ, വടക്കേവിള ശശി, പൊന്നമ്മ മഹേശൻ തുടങ്ങിയവർ സംസാരിച്ചു.
ആർ. രമണൻ, ചവറ ഗോപകുമാർ, ബിജു പാരിപ്പള്ളി, കുഴിയം ശ്രീകുമാർ, എം. നാസർ, സഹകരണ ബാങ്ക് പ്രസിഡന്റുമാരായ ചാർളി കോലത്ത്, അബ്ദുൽ സലാം, സുരേഷ് പട്ടത്താനം, ചാത്തന്നൂർ മുരളി, പ്രൊഫ. ജസ്റ്റസ്, ലൈലകുമാരി, വർഗീസ് കുഞ്ഞപ്പൻ, മുസ്തഫ മുഹമ്മദ്, ജോൺസൺ, തുളസീധരൻ നായർ, ഗോപിനാഥൻ നായർ, ഗോപിനാഥൻപിള്ള വയനകം തുടങ്ങിയവർ നേതൃത്വം നൽകി.