ശാസ്താംകോട്ട: മൈനാഗപ്പള്ളി ഗ്രാമ പഞ്ചായത്തിൽ ഞങ്ങളും കൃഷിയിലേക്ക് എന്ന പദ്ധതിയിൽ പച്ചക്കറി വിത്തും തൈകളും വളവും വിതരണം ചെയ്തു. ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അൻസർ ഷാഫി ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.എം. സെയ്ദ് അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് മെമ്പർ അനിൽ എസ്.കല്ലേലിഭാഗം വിത്ത് വിതരണം നടത്തി. വൈസ് പ്രസിഡന്റ് ലാലിബാബു, സ്ഥിരം അദ്ധ്യക്ഷന്മാരായ ഷീബ സജു, ചിറക്കുമേൽ ഷാജി, വാർഡുമെമ്പർമ്മാരായ അജി ശ്രീക്കുട്ടൻ , ജലജ ,ഷഹു ബാനത്ത് ,സഹകരണ ബാങ്ക് പ്രസിഡന്റ് മുടിൻതറ ബാബു വിവിധ രാഷ്ട്രീയ പർട്ടി പ്രതിനിധികളായ സിജുകോശി ,റഷീദ് , കുടുംബശ്രീ ചെയർ പേഴ്സൺ അമ്പിളി, കൃഷി ഓഫീസർ സ്മിത, എ .ഇ .സിജിന കൃടുംബശ്രീ അംഗങ്ങൾ തടങ്ങിയവർ പങ്കെടുത്തു.