
കൊല്ലം: മാരക ലഹരി മരുന്നായ എം.ഡി.എം.എയുമായി യുവാവ് പിടിയിലായി. പത്തനംതിട്ട തിരുവല്ല മഞ്ഞാടി കുന്നാതടത്തിൽ വീട്ടിൽ ഗോപുവാണ് (25) പിടിയിലായത്.
5.93 ഗ്രാം എം.ഡി.എം.എ പൊലീസ് പിടിച്ചെടുത്തു. പോളിത്തീൻ കവറുകളിൽ പൊതിഞ്ഞ് പാന്റിന്റെ പോക്കറ്റിൽ സൂക്ഷിച്ച നിലയിലായിരുന്നു. ആലുംകടവ് ബോട്ട് ജട്ടിക്ക് കിഴക്ക് മയക്കുമരുന്ന് വിൽപ്പനയ്ക്കായി യുവാവ് നിൽക്കുന്നുവെന്ന രഹസ്യ സന്ദേശത്തെ തുടർന്നാണ് പൊലീസ് എത്തിയത്. കരുനാഗപ്പള്ളി ഇൻസ്‌പെക്ടർ ജി. ഗോപകുമാർ, എസ്.ഐമാരായ അലോഷ്യസ് അലക്‌സാണ്ടർ, ശരത്ചന്ദ്രൻ ഉണ്ണിത്താൻ എ.എസ്.ഐമാരായ ഷാജിമോൻ, നന്ദകുമാർ, ശ്രീകുമാർ, എസ്.സി.പി.ഒ രാജീവ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.