penshan-
കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്‌സ് അസോ. ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച കളക്ടറേറ്റ് മാർച്ചും ധർണയും കെ.പി​.സി​.സി​ ജനറൽ സെക്രട്ടറി​ ഡോ. ജി​. പ്രതാപവർമ്മ തമ്പാൻ ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: പെൻഷൻ സമൂഹത്തിന്റെ അവകാശങ്ങളിൽ കൈവയ്ക്കാൻ സർക്കാരിനെ അനുവദിക്കില്ലെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി ഡോ.ജി.പ്രതാപവർമ്മ തമ്പാൻ പറഞ്ഞു. പെൻഷൻ പരിഷ്കരണ തുകയുടെ രണ്ടു ഗഡു കുടിശ്ശികയും മൂന്ന് ഗഡു ക്ഷാമാശ്വാസവും ഉടൻ അനുവദിക്കാമെന്നാവശ്യപ്പെട്ട് കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്‌സ് അസോ. ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച കളക്ടറേറ്റ് മാർച്ചും ധർണയും ഉദ്‌ഘാടനം ചെയ്യുകയിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് എ.എ. റഷീദ് അദ്ധ്യക്ഷത വഹിച്ചു. പി.ഗോപാലകൃഷ്ണൻ നായർ, ഡി.ചിദംബരം, ജി.ജ്യോതിപ്രകാശ്, എ.നാസിം ബീവി, എം.സുതുക്, കെ.സി.വരദരാജൻപിള്ള, വാര്യത്ത് മോഹൻകുമാർ, ഡി.അശോകൻ, കെ,ചന്ദ്രശേഖരൻ പിള്ള, കെ.രാജേന്ദ്രൻ, ജി.ബാലചന്ദ്രൻ പിള്ള, എം.സുന്ദരേശൻ പിള്ള, ബി.സതീശൻ, എസ്.ഗോപാലകൃഷ്ണപിള്ള, എ.മുഹമ്മദ് കുഞ്ഞ്, ജി.സുന്ദരേശൻ, സി.വിജയകുമാരി, എൽ.ശിവപ്രസാദ്, കടയ്ക്കൽ കുഞ്ഞുകൃഷ്ണപിള്ള, കെ.ആർ.നാരായണ പിള്ള, ജി.യശോധരൻപിള്ള, ജി.രാമചന്ദ്രൻ പിള്ള, ഡി.ബാബുരാജ് എന്നിവർ സംസാരിച്ച.