veliym
അഖിലേന്ത്യ കിസാൻസഭ നെടുവത്തൂർ മണ്ഡലം കമ്മിറ്റി ഓടനാവട്ടം പോസ്റ്റ് ഓഫീസ് പടിക്കൽ നടത്തിയ ധർണ വെളിയം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ആർ. ബിനോജ് ഉദ്‌ഘാടനം ചെയ്യുന്നു.

ഓടനാവട്ടം: ഇന്ധനവില വർദ്ധനവ് പിൻവലിക്കുക, കർഷക സമരത്തിന് കേന്ദ്രം നൽകിയ ഉറപ്പ് പാലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് അഖിലേന്ത്യ കിസാൻ സഭ നെടുവത്തൂർ മണ്ഡലം കമ്മിറ്റി ഓടനാവട്ടം പോസ്റ്റ് ഓഫീസ് പടിക്കൽ ധർണ നടത്തി.

ധർണ വെളിയം പഞ്ചായത്ത്‌ പ്രസിഡന്റ്‌ ആർ. ബിനോജ് ഉദ്‌ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ്‌ ആർ. സോമൻ അദ്ധ്യക്ഷനായി. സെക്രട്ടറി ജി. രാജേന്ദ്രൻ, സി. സുരേഷ് കുമാർ, സജു കോട്ടാത്തല, ആർ. ബാബു, പി.വി.സാബു, ബി. മധു, ജയൻ പെരുംകുളം, എസ്. പവനൻ എന്നിവർ സംസാരിച്ചു.