ഓച്ചിറ: ക്ലാപ്പന പതിനൊന്നാം വാർഡിൽ നടക്കുന്ന ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർഥി വിക്രമനുവേണ്ടി വോട്ട് അഭ്യർത്ഥിച്ച് പ്രവർത്തകർ നടത്തിയ ഭവന സന്ദർശന പരിപാടി ഡി.സി.സി പ്രസിഡന്റ് പി. രാജേന്ദ്ര പ്രസാദ് ഉദ്ഘാടനം ചെയ്തു . നീലികുളം സദാനന്ദൻ, എൻ. അജയകുമാർ, യതീഷ്, കെ. എസ്. പുരം സുധീർ, കെ. വി സൂര്യകുമാർ, അഡ്വ. സജീവ്, കെ. എൻ പത്മനാഭപിള്ള, എൻ. രാജു, അലാവുദ്ദീൻ, രാജേഷ്, എസ്. രാജു, ജയകുമാർ തുടങ്ങിയവർ നേതൃത്വം നൽകി.