കിണറ്റിലിറങ്ങുമ്പോൾ ജാഗ്രത കാട്ടിയില്ലെങ്കിൽ കൊട്ടിയത്തെയും വെള്ളിമണ്ണിലേതിനും സമാനമായ ദുരന്തങ്ങൾ ആവർത്തിക്കും
 പ്രകാശം ലഭിക്കാത്ത കിണറുകളിൽ ഇറങ്ങുന്നത് അപകടകരം
 ആഴം കൂടും തോറും വിഷവാതകങ്ങൾക്കുള്ള സാദ്ധ്യത വർദ്ധിക്കും
 വെള്ളം കോരാതിരിക്കുന്ന കിണറുകളിൽ വായുസഞ്ചാരം കുറയും
 ചെളികളിൽ നിന്ന് കാർബൺ മോണോക്സൈഡ് അടക്കമുള്ള വിഷവാതകങ്ങൾ ഉല്പാദിപ്പിക്കപ്പെടാം
 ഓക്സിജൻ ലഭ്യത ഉറപ്പാക്കാൻ തൊട്ടിയിൽ മെഴുക് തിരി ഇറക്കി പരീക്ഷിക്കാം
 ദീപം കത്തിനിൽക്കുകയാണെങ്കിൽ ഓക്സിജൻ ലഭ്യത ഉറപ്പിക്കാം
 അല്ലെങ്കിൽ വെള്ളം തളിച്ചും പച്ചില കെട്ടിയിറക്കി അടിച്ചും വായുസഞ്ചാരം ഉറപ്പാക്കണം
 പഴക്കമുള്ള കിണറുകളിൽ മണ്ണിടിച്ചിലിനുള്ള സാദ്ധ്യത കൂടുതൽ
 പമ്പ് സെറ്റ് സ്ഥാപിച്ചിട്ടുള്ള കിണറുകളിൽ വൈദ്യുതാഘാതത്തിനുള്ള സാദ്ധ്യത