ഹരിപ്പാട്: കരുവാറ്റ ചെറുകാട്ടിൽ അമ്പലക്കുന്നേൽ ശ്രീഭുവനേശ്വരി ദേവീക്ഷേത്രത്തിലെ മൂന്നാമത് പ്രതിഷ്ഠാവാർഷിക മഹോത്സവം ഇന്നും നാളെയുമായി നടക്കുമെന്ന് പ്രസിഡന്റ് ബി.വിജയൻ, സെക്രട്ടറി ഡി. പ്രശാന്തൻ എന്നിവർ അറിയിച്ചു. ഇന്നു രാവിലെ 8ന് നടതുറക്കൽ, 9.30ന് ഭാഗവത പാരായണം. നാളെ പുലർച്ചെ 5.45ന് നടതുറക്കൽ, 7ന് അഷ്ടദ്രവ്യ ഗണപതിഹോമം, 8ന് പൊങ്കാല, 11ന് നൂറുംപാലും, 12.30ന് അന്നദാനം, 7ന് താലപ്പൊലി, 7.30ന് ദീപാരാധന, 8.30ന് കീരിക്കാട് തെക്ക് മൂലേശേരിൽ ശ്രീമഹാദേവ തിരുവാതിര സംഘം അവതരിപ്പിക്കുന്ന തിരുവാതിര, 9.30ന് നൃത്തനൃത്ത്യങ്ങൾ.