ഓച്ചിറ: ചേന്നല്ലൂർ സി.ടി.എം ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ നടന്ന 'ഗുരുകുലം 2022' അവധിക്കാല ക്യാമ്പിന്റെ സമാപന സമ്മേളനം ശിവഗിരിമഠം മുൻ മഠാധിപതി സ്വാമി വിശുദ്ധനന്ദ ഉദ്ഘാടനം ചെയ്തു.
മെഹർഖാൻ ചേന്നല്ലൂർ അദ്ധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്തംഗം സുൽഫിയാ ഷെറിൻ, ഗ്രാമപഞ്ചായത്തംഗങ്ങളായ ഗീതാരാജു, ലത്തീഫ ബീവി, ഓച്ചിറ എസ്.എെ നിയാസ്, അയ്യാണിക്കൽ മജീദ്, കെ.ബി രാധാകൃഷ്ണൻ, കരുനാഗപ്പള്ളി കൃഷ്ണൻ കുട്ടി, ഷാജി മാസ്റ്റർ, ഈസക്കുട്ടി, സത്താർ, കെ. എസ്. പുരം സിന്ധു തുടങ്ങിയവർ പങ്കെടുത്തു.