ഓടനാവട്ടം: വൈ.എം .സി.എ ഓടനാവട്ടം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ മാർക്രിസോസ്റ്റം അനുസ്മരണം നടത്തി. മുൻ ജില്ലാ ചെയർമാൻ എം. കുഞ്ഞച്ചൻ പരുത്തിയിറ ചടങ്ങ് ഉദ്‌ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ഡോ. ജോർജ് തോമസ് അദ്ധ്യക്ഷനായി. സെക്രട്ടറി സി.വൈ.സണ്ണി, ഉമ്മൻ മാത്യു, ഒ. ഐസക്, സാജൻ ജോർജ് എന്നിവർ സംസാരിച്ചു.