netyhaji-
കൊല്ലന്റഴികം തെറ്റിക്കുഴി തിനവിള കുടുംബയോഗത്തിന്റെ കുടുംബ കൂട്ടായ്മ മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യുന്നു. മേയർ പ്രസന്ന ഏണസ്റ്റ്, റിട്ട. ഡിവൈ.എസ്. പി വി.ശശിധരൻ, നേതാജി ബി.രാജേന്ദ്രൻ, വി.ആർ.അനിൽ നോവൽറ്റി, ഷിബു ഡക്കാൻ എന്നിവർ സമീപം

കൊല്ലം : വ്യക്തിബന്ധങ്ങൾ നഷ്ടമാകുന്ന കാലഘട്ടത്തിൽ കുടുംബത്തിലെ മൂന്നാം തലമുറപോലും പരസ്പരം തിരിച്ചറിയാതെ പോകുകയാണ്. ഇവിടെയാണ് കൊല്ലന്റഴിം തെറ്റിക്കുഴി തിനവിള കുടുംബയോഗത്തിന്റെ പ്രസക്തിയെന്ന് മന്ത്രി ജെ.ചിഞ്ചുറാണി അഭിപ്രായപ്പെട്ടു.

നെല്ലിമുക്ക് ഗ്ലോബൽ ബാക്ക് വാട്ടർ റിസോർട്ട്സിൽ സംഘടിപ്പിച്ച കൊല്ലന്റഴികം തെറ്റിക്കുഴി തിനവിള കുടുംബയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. കുടുംബയോഗം പ്രസിഡന്റ് വി.ശശിധരൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ മേയർ പ്രസന്ന ഏണസ്റ്റ് മുഖ്യപ്രഭാഷണം നടത്തി. വിവിധ മേഖലകളിൽ മികവ് പുലർത്തിയ ഡോ.ആതുരദാസ്, എച്ച്. ഷാനവാസ്, പ്രൊഫ.ബെറ്റ്സി എഡിസൺ, റാണി നൗഷാദ്, ഷീജ മണികണ്ഠൻ, ഫിലോമി, ബി.എസ് സിക്ക് ഒന്നാം റാങ്ക് നേടിയ ആതിര ബാബുരാജ്, മറ്റ് വിദ്യാഭ്യാസ മേഖലകളിൽ ഉന്നതനിലവാരം പുലർത്തിയവരെയും മേയർ ആദരിച്ചു. നേതാജി ബി.രാജേന്ദ്രൻ, ഗിരി ആർ. പല്ലവി, ഡോ. ആർ.ഷീല , ഷിബു ദാമോദരൻ, വി.ആർ.അനിൽ നോവൽറ്റി, പ്രൊഫ.വി.മോഹൻദാസ്, എസ്. അജയകുമാർ (സാലു), ജോർജ് എഫ്. സേവ്യർ വലിയവീട് എന്നിവർ സംസാരിച്ചു.