കുന്നിക്കോട് : തലവൂർ ഗ്രാമപഞ്ചായത്തിലെ പിടവൂർ വാർഡിൽ ആശാഭവൻ - അരുവിത്തറ റോഡ് നവീകരിച്ചു. കൊല്ലം ജില്ലാ പഞ്ചായത്തിന്റെ 2021-22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 15 ലക്ഷം രൂപ ചെലവഴിച്ചാണ് റോഡ് നവീകരിച്ചത്.
റോഡിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്തംഗം അനന്തു പിള്ള നിർവഹിച്ചു. തലവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.എസ്.കലാദേവി അദ്ധ്യക്ഷത വഹിച്ചു. വാർഡംഗം സജിത അനിമോൻ സ്വാഗതം പറഞ്ഞു. അനിമോൻ, സി.ഡി.എസ് മെമ്പർ സിന്ധു ബിജു, എ.ഡി.എസ് ചെയർപേഴ്സൺ ലതാ വിജയൻ, പിടവൂർ വാർഡ് കർഷക സമിതിയംഗം ജോർജ് മാത്യു, പ്രദേശവാസികൾ തുടങ്ങിയവർ പങ്കെടുത്തു.