kulathoopuzha
കുളത്തൂപ്പുഴ സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ബി രാജീവ്

കുളത്തൂപ്പുഴ: കുളത്തൂപ്പുഴ സർവീസ് സഹകരണ ബാങ്കിന്റെ പുതിയ ഭരണസമിതിയുടെ പ്രസിഡന്റായി സി. പി.എം നേതാവും മുൻ കുളത്തൂപ്പുഴ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമായ ബി.രാജീവിനെ തിരഞ്ഞെടുത്തു. പതിമൂന്നംഗ ഡയറക്ടർ ബോർഡാണ് നിലവിലേത്. ബി രാജീവ്, എസ്. മോഹനൻപിള്ള, കെ.ജി. ബിജു, സനൽ സ്വാമിനാഥൻ,സുബൈർ അബ്ദുൽ ഖരീം, മിനി വർഗീസ്, പ്രീയരാജ്, എ. ഷാനിഫാബീവി, കെ.ജോണി, അൻസിയ സനൂബ്, ആരോമൽ, നിജു ഐസക്, എം .സൈഫുദ്ദീൻ എന്നിവരാണ് പുതിയ ഭരണസമിതിയുടെ ഡയറക്ടർ ബോർഡ് മെമ്പർമ്മാർ. ഇന്നലെ നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ എൽ.ഡി .എഫ് നേതാക്കളായ ഡി.വിശ്വസേനൻ,കെ.ജെ.അലോഷ്യസ്, എസ്. ഗോപകുമാർ,പി. ലൈലാബീവി, കുളത്തൂപ്പുഴ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.അനിൽകുമാർ, രാജീവ്,അനിൽകുമാർ,ഇ .കെ .സുധീർ എന്നിവർ പങ്കെടുത്തു.