കൊട്ടാരക്കര: നീലേശ്വരം മഹാദേവർ ധർമ്മശാസ്താ ക്ഷേത്രത്തിൽ പുനർ നിർമ്മിച്ച ധർമ്മശാസ്താ ക്ഷേത്രത്തിലെ പ്രതിഷ്ഠ നടക്കും. രാവിലെ 8.45നും 9.30നുമിടയിൽ തന്ത്രി വടശേരി മഠത്തിൽ നാരായണരര്, സഹ തന്ത്രി കേശവരര് ഹരികുമാർ നമ്പൂതിരി, മേൽശാന്തി നരഹരി ഭട്ട് എന്നിവരുടെ കാർമ്മികത്വത്തിൽ പ്രതിഷ്ഠ നടക്കും. കഴിഞ്ഞ 8നാണ് പ്രതിഷ്ഠാ പൂജകൾ തുടങ്ങിയത്. സാംസ്‌കാരിക സമ്മേളനത്തിൽ ക്ഷേത്ര സമർപ്പണം എൻ.എസ്.എസ്. ഡയറക്ടർ ബോർഡംഗം ജി.തങ്കപ്പൻപിള്ള നിർവഹിച്ചിരുന്നു. 70 ലക്ഷത്തോളം രൂപ ചെലവിലാണ് ക്ഷേത്ര പുനർനിർമ്മാണം നടത്തുന്നത്. കിഴക്കമ്പലം, പഠിപ്പുര, ചുറ്റുമതിൽ എന്നിവയുടെ നിർമ്മാണം അടുത്ത ഘട്ടത്തിൽ നടത്തും. മഹാദേവർ ക്ഷേത്രത്തിലെ അഷ്ടബന്ധ കലശപൂജകൾ നടക്കും. 20ന് രാവിലെ 9ന് അഷ്ടബന്ധ സ്ഥാപനം നടത്തുമെന്ന് ദേവസ്വം ട്രസ്റ്റ് പ്രസിഡന്റ് വി.എ.അഭിലാഷ്, സെക്രട്ടറി സി.എസ്.ജഗദീശ് ശങ്കർ, ബി.സുരേഷ് ബാബു, എസ്.രാജൻപിള്ള, ശിവശങ്കരപിള്ള എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.