nurse-
കേരള കലാവേദി സംഘടിപ്പിച്ച അന്താരാഷ്ട്ര നഴ്‌സസ് ദിനാചരണം കൊല്ലം വിക്‌ടോറിയ ആശുപത്രി അങ്കണത്തിൽ ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഡോ.പി.കെ.ഗോപൻ ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം : കേരള കലാവേദിയുടെ ആഭിമുഖ്യത്തിൽ കൊല്ലം ഗവ. വിക്‌ടോറിയ ആശുപത്രിയിൽ അന്താരാഷ്ട്ര നേഴ്‌സസ് ദിനാഘോഷം നടന്നു. ആശുപത്രി സൂപ്രണ്ട് ഡോ.വി.കൃഷ്ണവേണിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനം,​ ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഡോ.പി.കെ.ഗോപൻ ഉദ്ഘാടനം ചെയ്തു. മുതിർന്ന നഴ്‌സുമാരായ ബി.ബിന്ദു, വി.റീനാ എന്നിവരെ ഡയറക്ടർ ഫാ.ജോ അലക്‌സ്, കൊല്ലം ഈസ്റ്റ് സബ് ഇൻസ്‌പെക്ടർ ടി.ആർ.രതീഷ് എന്നിവർ ആദരിച്ചു. 20 നഴ്‌സുമാരെ സാമൂഹ്യപ്രവർത്തകൻ ആർ.പ്രകാശൻപിള്ള അനുമോദിച്ചു. ആർ.എം.ഒ ഡോ.അനു.ജെ.പ്രകാശ്, ആൽബർട്ട് റോക്കി, സാബു ബനഡിക്ട്, പി.ജെ.ഷൈൻകുമാർ എന്നിവർ സംസാരിച്ചു.