registra

കൊല്ലം: 2000 ജ​നു​വ​രി ഒ​ന്ന് മു​തൽ 2022 ജ​നു​വ​രി 31 വ​രെ​യു​ള്ള കാ​ല​യ​ള​വിൽ ര​ജി​സ്‌​ട്രേ​ഷൻ പു​തു​ക്കാൻ ക​ഴി​യാ​ത്ത ഉ​ദ്യോ​ഗാർ​ത്ഥി​കൾ​ക്ക് സീ​നി​യോ​റി​റ്റി നി​ല​നിറുത്തി 31 വ​രെ ര​ജി​സ്‌​ട്രേ​ഷൻ പു​തു​ക്കാം.
എം​പ്ലോ​യ്‌​മെന്റ് എ​ക്​സ്‌​ചേ​ഞ്ച് മു​ഖേ​ന​യോ നേ​രി​ട്ടോ ജോ​ലി ല​ഭി​ച്ച് നി​യ​മാ​നു​സൃ​തം വി​ടു​തൽ സർ​ട്ടി​ഫി​ക്ക​റ്റ് ര​ജി​സ്റ്റർ ചെ​യ്യാൻ ക​ഴി​യാത്തവർക്കും അ​വ​സ​രം പ്ര​യോ​ജ​ന​പ്പെ​ടു​ത്താം. സീ​നി​യോ​രിറ്റി ന​ഷ്ട​മാ​യ​വർ​ക്കും അ​പേ​ക്ഷി​ക്കാം.
ര​ജി​സ്‌​ട്രേ​ഷൻ ഐ​ഡന്റി​റ്റി കാർ​ഡിൽ പു​തു​ക്കേ​ണ്ട മാ​സം 1999 ഒ​ക്ടോ​ബർ മു​തൽ 2022 ജ​നു​വ​രി വ​രെ രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​വർ​ക്കും ആ​നു​കൂ​ല്യം ല​ഭി​ക്കും. www.eemployment.kerala.gov.in എന്ന ലിങ്കിൽ ഓൺലൈനായും ര​ജി​സ്‌​ട്രേ​ഷൻ പു​തു​ക്കാം.