കൊട്ടിയം: തഴുത്തല നാഷണൽ പബ്ളിക് സ്കൂളിൽ ലീഡ് സ്കൂൾ ഉദ്ഘാടനവും പ്രവേശനോത്സവവും നടന്നു. ലീഡ് സ്കൂൾ എ.ഐ.സി.സി അംഗം അഡ്വ. ബിന്ദുകൃഷ്ണയും പ്രവേശനോൽസവം എൻ.എസ്.സഹകരണ ആശുപത്രി പ്രസിഡന്റും മുൻ എം.പിയുമായ പി.രാജേന്ദ്രനും ഉദ്ഘാടനം ചെയ്തു.
സ്കൂൾ ചെയർമാൻ ഡോ.കെ.കെ.ഷാജഹാൻ അദ്ധ്യക്ഷത വഹിച്ചു. ലീഡ് പ്രതിനിധി ഹരികൃഷ്ണൻ പ്രവർത്തനം വിശദീകരിച്ചു.സ്കൂൾ പ്രിൻസിപ്പാൾ നാസിം സെയിൻ, വൈസ് പ്രിൻസിപ്പാൾ സബീന എന്നിവർ സംസാരിച്ചു. തുടർന്ന്, മജീഷ്യൻ കൊട്ടിയം ഷിജു മനോഹറിന്റെ ബോധവൽക്കരണ മാജിക്കും നടന്നു.