vnv

കൊല്ലം: പരമ്പരാഗത തൊഴിലായ ആധാരം എഴുത്ത് സംരക്ഷിക്കുമെന്ന് മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. കൊല്ലം ടൗൺ ഹാളിൽ ആധാരം എഴുത്ത് അസോസിയേഷൻ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പരാമ്പരാഗത തൊഴിൽ സംരക്ഷിക്കേണ്ട ബാദ്ധ്യത സർക്കാരിനുണ്ട്. തൊഴിലാളികളെ സംരക്ഷിച്ച് മുന്നോട്ട് പോകുകയാണ് ലക്ഷ്യം. വിവര സാങ്കേതിക വിദ്യ വളരുന്നതിനനുസരിച്ചുള്ള മാറ്റങ്ങളും സംസ്ഥാനത്ത് നടക്കുന്നുണ്ട്. എന്നാൽ അതിലൂടെ പരാമ്പരാഗത തൊഴിൽ നഷ്ടപ്പെടില്ല.
മേഖലയിലെ 65 വയസിന് മുകളിലുള്ളവരെ സംരക്ഷിക്കാനുള്ള ക്ഷേമ നടപടി സർക്കാരിന്റെ പരിഗണനയിലാണെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന പ്രസിഡന്റ് ഇന്ദുകലാധരൻ അദ്ധ്യക്ഷനായി. മുൻ എം.എൽ.എ എ.എ. അസീസ് മുഖ്യ പ്രഭാഷണം നടത്തി. അസോസിയേഷൻ ദേശീയ പ്രസിഡന്റ് ഒ.എം. ദിനകരൻ, സംസ്ഥാന ജനറൽ സെക്രട്ടറി എൻ. അൻസർ, വി. ശശിമോൻ, ജില്ലാ സെക്രട്ടറി മണിലാൽ, സ്വാഗതസംഘം ചെയർമാൻ പി. വേണുഗോപാലൻ നായർ, ടി.വി. അനിൽകുമാർ, പബ്ളിസിറ്റി കൺവീനർ എസ്. മുരളീധരൻ പിള്ള എന്നിവർ സംസാരിച്ചു.