കൊട്ടിയം: കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിലിന്റെ കൊല്ലം താലൂക്ക് ബാലോത്സവം ഇന്നും നാളെയുമായി മയ്യനാട് കൂട്ടിക്കട ഗവ.ന്യൂ എൽ. പി.എസിൽ (കെ.പി.എ.സി.ലളിത നഗറിൽ ) നടക്കും. രാവിലെ 8.30 ന് കലാ മണ്ഡലം രാജീവൻ നമ്പൂതിരി സമ്മേളനം ഉദ്ഘാടനം ചെയ്യും. എ.അബൂബക്കർ കുഞ്ഞ് അദ്ധ്യക്ഷത വഹിക്കും. താലൂക്ക് ലൈബ്രറി പ്രസിഡന്റ് ശ്രീകുമാർ പാരിപ്പള്ളി, സെക്രട്ടറി അഡ്വ.എൻ.ഷൺമുഖദാസ്, ജി.വേലായുധൻ, ഡി.അമ്മിണി, എസ്.അമ്പിളി എന്നിവർ സംസാരിക്കും.
9 ന് നാല് വേദികളിലായി സാഹിത്യ, ചിത്ര രചനാമത്സരങ്ങൾ, ഉപന്യാസ രചന, കഥാരചന, കവിതാ രചന, കഥാപാത്ര നിരൂപണം, ആസ്വാദന കുറിപ്പ്, കാർട്ടൂൺ, ചിത്രരചന, പ്രസംഗം എന്നിവ നടക്കും. 14 ന് രണ്ട് വേദികളിലായി കഥാപ്രസംഗം, മോണോ ആക്ട്, നാടകം, നാടൻപാട്ട്, കാവ്യാലാപനം, ചലച്ചിത്ര ഗാനാലാപനം എന്നിവ നടക്കും. വൈകിട്ട് 5.30ന് നടക്കുന്ന സമാപന സമ്മേളനം എം.നൗഷാദ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. മയ്യനാട് പഞ്ചായത്ത് പ്രസിഡന്റ് ജെ.ഷാഹിദ സമ്മാന വിതരണം നടത്തും. എസ്.നാസർ, കെ.ബി.മുരളീകൃഷ്ണൻ, ഡി.സുകേശൻ, സി.ബാൾഡുവിൻ, അഡ്വ.എൻ.ഷൺമുഖദാസ്, എസ്.സെൽവി, പി.ഉഷാകുമാരി, ആർ.സീലിയ, ഉഷാകുമാരി, ബിജുകുന്നുവിള എന്നിവർ സംസാരിക്കും.