പത്തനാപുരം : സംസ്ഥാന കൃഷിവകുപ്പ്, ഗ്രാമപഞ്ചായത്ത്, കുടുംബശ്രീ സി.ഡി.എസ് എന്നിവ സംയുക്തമായി നടപ്പിലാക്കുന്ന ഗ്രാമീണ കർഷക മാസ ചന്തയ്ക്ക് തലവൂരിൽ തുടക്കമായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ. ആനന്ദവല്ലി ഉദ്ഘാടനം നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.എസ്. കലാദേവി അദ്ധ്യക്ഷയായി. വൈസ് പ്രസിഡന്റ് നെടുവന്നൂർ സുനിൽ, സ്ഥിരം സമിതി അദ്ധ്യക്ഷരായ സുധ ജെ.അനിൽ, ആർ.എൽ .വിഷ്ണു കുമാർ, നിഷ മോൾ, അംഗങ്ങളായ കെ.ജി.ഷാജി , സതീശൻ പിള്ള, ജോസുകുട്ടി, രഞ്ജിത്ത് , ബ്ലോക്ക് പഞ്ചായത്തംഗം ഗായത്രിദേവി, കൃഷി ഓഫീസർ ജയൻ, സി.ഡി.എസ് ഭാരവാഹികളായ ഉഷ വിക്രമൻ, ബിന്ദു, കുടുംബശ്രീ അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.