
കൊല്ലം: റോട്ടറി ക്ളബ് ഒഫ് ക്വയിലോണിന്റെ സ്ത്രീ ശാക്തീകരണം ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി പത്ത് നിർദ്ധന യുവതികൾക്ക് ഇലക്ട്രിക് ഓട്ടോറിക്ഷകൾ സൗജന്യമായി നൽകും. ഇതിനായി ഡ്രൈവിംഗ് ലൈസൻസുള്ള യുവതികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. കൊല്ലം ബീച്ചിലുള്ള റോട്ടറി ക്ളബ് ഓഫീസിൽ നേരിട്ട് അപേക്ഷ സമർപ്പിക്കാമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു. പ്രസിഡന്റ് ഹുമയൂൺ താജ്, ഡോ. മാനുവൽ പിരീസ്, സേതു, എസ്. ഷിബു എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു. ഫോൺ: 9947070499.